Records broken by Virat Kohli in the second odi match between India and Australia at Nagpur
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറിയുമായി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് നായകന്‍ വിരാട് കോലിയാണ്. 116 റണ്‍സാണ് കളിയില്‍ അദ്ദേഹം നേടിയത്. ഇന്ത്യയെ 250 റണ്‍സ് തികയ്ക്കാന്‍ സഹായിച്ചതും കോലിയുടെ വണ്‍മാന്‍ ഷോയായിരുന്നു. 120 പന്തില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ്.